സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് യുവനടിമാര്‍ ഏറെ ഭയക്കുന്ന കാര്യമാണ് തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോകളെ. ഇത്തരത്തില്‍ തന്‌റെ ചൂടന്‍ വീഡിയോ കാണാം എന്ന് പറഞ്ഞ് ഫോണില്‍ എസ്എംഎസ് വരാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിലര്‍ സ്വന്തം ഫോണില്‍ നിന്ന് നേരിട്ട് തനിക്ക് ഇത്തരം മെസേജുകള്‍ അയയ്ക്കാറുണ്ടെന്നും അമല പറയുന്നു. എന്‌റെ നമ്പര്‍ കണ്ടെത്തിയ ചിലര്‍ ഇത്തരത്തില്‍ ഫോണില്‍ വിളിയ്ക്കാറുണ്ട്. ഇത്തരക്കാരെ ട്രൂകോളര്‍ ഉപയോഗിച്ച് കണ്ടെത്താനും ശ്രമിച്ചിട്ടുണ്ടെന്നും അമല പറയുന്നു. എന്നാല്‍ ഇതിനിടെ ഫോണില്‍ സുഹൃത്തുക്കള്‍ വിളിയ്ക്കാറുണ്ട്. സംശയം തോന്നിയതിനാല്‍ പലരേയും മിസ് ചെയ്തു. അതില്‍ സങ്കടമുണ്ടെന്നും അമല പറയുന്നു.
from East Coast Daily | https://ift.tt/2IMrOqT
via IFTTT