Breaking

Post Top Ad

Your Ad Spot

Saturday, 26 May 2018

മോദിക്ക് മാർക്കിട്ട് രാഹുൽ;സ്വയം പുകഴ്ത്തലില്‍ എ പ്ലസും നിയന്ത്രണത്തിനു എഫ് ഗ്രേഡും

ഇ വാർത്ത | evartha
മോദിക്ക് മാർക്കിട്ട് രാഹുൽ;സ്വയം പുകഴ്ത്തലില്‍ എ പ്ലസും നിയന്ത്രണത്തിനു എഫ് ഗ്രേഡും

ന്യൂഡൽഹി: എൻഡിഎ സർക്കാരിന്‍റെ നാലാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ട്വിറ്ററിലാണ് മോദിയുടെ പ്രോഗ്രസ് റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ പ്രദർശിപ്പിച്ചത്.

സ്വയം പുകഴ്ത്തുന്നതില്‍ പ്രധാനമന്ത്രിക്ക് എ പ്ലസ് ഗ്രേഡും ജോലി ചെയ്യുന്നതില്‍ എഫ് ഗ്രേഡുമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളുടെ പ്രതീക്ഷകളെല്ലാം തകർത്തായിരുന്നു മോദിയുടെ ഭരണമെന്നാണ് രാഹുൽ വിമർശിച്ചിരിക്കുന്നത്. കാർഷിക മേഖലയിലും വിദേശനയത്തിലും എണ്ണ വില നിയന്ത്രണത്തിലും തൊഴിൽ സൃഷ്ടിക്കുന്നതിലും മോദി പരാജയപ്പെട്ടുവെന്നും വിജയിച്ചത് സ്വയംപുകഴ്ത്തലിലും വാഗ്ദാനങ്ങൾ നൽകുന്നതിലും മാത്രമാണെന്നും രാഹുൽ പരിഹസിച്ചു.

നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ആഘോഷ പരിപാടികളാണ് ബിജെപി നടപ്പാക്കുന്നത്. എന്നാല്‍, ഇത് വഞ്ചനാ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KVSsdz

Post Top Ad

Your Ad Spot