ചിലരുടെ ‘തെറ്റ്’ മറ്റു ചിലര്‍ക്ക് ‘ശരി’യും അതുപോലെതന്നെ ‘ശരി’ മറ്റു ചിലര്‍ക്ക് ‘തെറ്റും’, എന്നാല്‍ സത്യം ഇത് രണ്ടും അല്ലാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. അപ്പോഴൊക്കെ പലരും അവരുടെ നിലവാരം വെളിപ്പെടുത്തുന്ന ഭാഷയിലും ശൈലിയിലും പ്രതികരിക്കാറുണ്ട്. അവയൊക്കെ അര്‍ഹിക്കുന്ന മാന്യതയോടെ അംഗീകരിക്കാറുമുണ്ട്. അതുപോലെ തന്നെ ചിലര്‍ വായിക്കാനും കേള്‍ക്കാനും ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവരുടേതായ മതപരവും രാഷ്ട്രീയവുമായ താത്പര്യത്തിന് അനുസരിച്ച് ഭാഷ്യം നല്‍കി അവരുടെ സംസ്‌കാരത്തിനനുസരിച്ച് പ്രതികരിക്കാറുമുണ്ട്. അവയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും.
പക്ഷെ ഇന്നലെ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോകേണ്ട നിര്‍ഭാഗ്യമുണ്ടായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വാര്‍ത്താ വിഭാഗത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരു വ്യക്തി വാട്സ്ആപ്പില്‍ അയച്ചുതന്ന ഒരു വാര്‍ത്ത തികച്ചും വ്യത്യസ്ഥമായിരുന്നു. വിലകുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഒരു വക്താവെന്നപോലെ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്ന നിര്‍ഭാഗ്യ സാഹചര്യം.!
ഒരു സ്ഥാനാര്‍ത്ഥിയുടെ വീട്ടമ്മയായ ഭാര്യയുടെ നിഷ്‌കളങ്കമായ പെരുമാറ്റവും മാന്യതയും മുതലെടുത്ത് വ്യാജ വാര്‍ത്തയുണ്ടാക്കി ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയില്‍ പ്രസിദ്ധീകരിക്കാന്‍വേണ്ടി അയച്ചു തന്നു. മുന്‍പൊരിക്കലും സമാനമായ അനുഭവങ്ങളില്ലാത്ത സാഹചര്യത്തില്‍, മറ്റൊന്നും ആലോചിക്കാതെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്, മനസ്സില്‍ ഒരു ‘നൊമ്പര’മായി അവശേഷിക്കാന്‍ കാരണമായത് അതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടപ്പോഴാണ്…. വാര്‍ത്തയിലെ വ്യക്തിയുടെ വീഡിയോ സന്ദേശത്തിലൂടെയാണ്…. മറിച്ച്, പൈസ വാങ്ങി വ്യാജ വാര്‍ത്ത സൃഷ്ടിച്ചതെന്ന പരാമര്‍ശമോ പലതരം നീച സംസ്‌കാരങ്ങളില്‍ വളര്‍ന്ന് വരുന്നവരുടെ നിലവാരം വിളിച്ചറിയിക്കുന്ന പ്രതികരണങ്ങളോ ആയിരുന്നില്ല.
സജി ചെറിയാന്റെ വിജയത്തിന് ഹൃദയാശംകള്‍!
from East Coast Daily | https://ift.tt/2J7LMfb