Breaking

Post Top Ad

Your Ad Spot

Saturday, 26 May 2018

മലയാള സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് രമ്യ നമ്പീശന്‍

ഇ വാർത്ത | evartha
മലയാള സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് രമ്യ നമ്പീശന്‍

മലയാള സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍. തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. മലയാളത്തില്‍ നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറഞ്ഞു.

”2015-ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാള സിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.”രമ്യ പറയുന്നു.

വരാനിരിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രീകരണം പുരോഗമിക്കുന്ന 90 ശതമാനം ചിത്രങ്ങളിലും നായികാ ഗണത്തില്‍ പുതുമുഖങ്ങളാണ്. എന്തുകൊണ്ടാണ് നായികാ നിരയിലേക്ക് ഇത്രയും പുതുമുഖങ്ങള്‍ കയറിപ്പറ്റുന്നത്. അതിനുപിന്നിലെ കാര്യം വ്യക്തമാണ്. ഒന്ന് പുതുമുഖങ്ങള്‍ പ്രതിഫലം ഡിമാന്‍ഡ് ചെയ്യില്ല, കിട്ടുന്നത് വാങ്ങി മിണ്ടാതെ പോകും അങ്ങനെ ചെലവ് കുറയ്ക്കാമെന്നും രമ്യ പറഞ്ഞു.

ടൊവിനോ തോമസ് നായകനാകുന്ന മറഡോണയിലെ നായിക ശരണ്യയും സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിലെ നായിക ആര്യാ ഉണ്ണിയും പുതുമുഖങ്ങളാണ്. ആര്‍.കെ. അജയകുമാര്‍ ഭഗത് മാനുവല്‍, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഇസഹാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിലെ നായിക സുനിധി പുതുമുഖമാണ്. ആര്‍. അജിത്തിന്റെ സമസ്തേ ഇന്ത്യ എന്ന സിനിമയിലെ നായികയായ നേഹാ ആനന്ദ്, കാന്താരത്തിലെ ജീവിക, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലെ ശൈത്യ സന്തോഷ്, പ്രിയപ്പെട്ടവനിലെ അനുശ്രീ, പെട്ടിലാമ്പട്രയിലെ നേഹാ കൃഷ്ണന്‍, ബ്ലൂ വെയിലിലെ ഗോപിക, മധുരമീയാത്രയിലെ സമര്‍ഥ്യ, ഒരു പത്താം ക്ലാസ് പ്രണയത്തിലെ ആര്യാദേവി, വാരിക്കുഴിയിലെ കൊലപാതകത്തിലെ അമീറ, കോണ്ടസയിലെ അതുല്യ, താമരക്കുന്നിലെ ഭദ്രപുരാണത്തിലെ സൂര്യാ രാജേഷ്, സ്ഥാനത്തിലെ മാളവികാ രാജന്‍, കൈതോലച്ചാത്തനിലെ അമൃത, അങ്ങനെ ഞാനും പ്രേമിച്ചു എന്നസിനിമയിലെ ശിവകാമി, കുതിരപ്പവനിലെ സൂര്യാ സുബ്രഹ്മണ്യം, കുഞ്ഞിരാമന്റെ കുപ്പായത്തിലെ ലിന്റാ കുമാര്‍, പപ്പാസിലെ പാര്‍വതി, ബ്രിട്ടീഷ് ബംഗ്ലാവിലെ മൃദുലാ വിജയ്, അറ്റ് അവള്‍ക്കൊപ്പത്തിലെ വൃന്ദാകൃഷ്ണ, നഗര വാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിനുശേഷം ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ഒന്നൊന്നര പ്രണയകഥയിലെ റെയ്ച്ചല്‍ എന്നിവരെല്ലാം പുതുമുഖങ്ങളാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KVSoKR

Post Top Ad

Your Ad Spot