Breaking

Post Top Ad

Your Ad Spot

Saturday, 26 May 2018

ആമിറിനെ കാണാന്‍ മകള്‍ ഐറ എത്തിയത് അപ്രതീക്ഷിതമായി

ഇ വാർത്ത | evartha
ആമിറിനെ കാണാന്‍ മകള്‍ ഐറ എത്തിയത് അപ്രതീക്ഷിതമായി

അപ്രതീക്ഷിതമായിട്ടായിരുന്നു ആമിറിനെ കാണാന്‍ മകള്‍ ഐറ എത്തിയത്. മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ എത്തിയാണ് മകള്‍ അച്ഛനെ കണ്ടത്. ഐറയ്‌ക്കൊപ്പം അമ്മ റീന ദത്തയും മകന്‍ ജുനൈദും ഉണ്ടായിരുന്നു.

ആമിറിന്റെ ഭാര്യ കിരണ്‍ റാവു നടത്തുന്ന ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ആമിര്‍ മെഹ്ബൂബ് സ്റ്റുഡിയോയില്‍ എത്തിയിരുന്നത്. മുന്‍ഭാര്യയും മക്കളും കാണാനെത്തിയപ്പോള്‍ കിരണ്‍ റാവുവും ആമിറിനൊപ്പം ഉണ്ടായിരുന്നു.

ഐറയെ കണ്ടതോടെ മാധ്യമങ്ങള്‍ വളഞ്ഞു. എന്നാല്‍ ആദ്യം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഐറ തയ്യാറായില്ല. തുടര്‍ന്ന് അച്ഛന്‍ സമ്മതിച്ചതോടെയാണ് ഐറ ഫോട്ടോ എടുക്കുവാന്‍ അനുവാദം നല്‍കിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LxaDHJ

Post Top Ad

Your Ad Spot