Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന് പീഡനം, പിടിയിലായത് 11കാരന്‍ , ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴ് വയസുകാരെ ക്രൂരമായി പീഡിപ്പിച്ച 11 വയസുകാരനെ പോലീസ് പിടികൂടി. ഏഴ് വയസുകാരനെ സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വിവരം. ഡോര്‍സെറ്റിലെ വൂളിലാണ് സംഭവം.

കളിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്റെ മകനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് അല്‍പനേരം കഴിഞ്ഞ് അവന്‍ തിരിച്ചെത്തിയപ്പോള്‍ വസ്ത്രങ്ങള്‍ താറുമാറായിരുന്നുവെന്നും കീഴടക്കപ്പെട്ട നിലയിലായിരുന്നുവെന്നും അമ്മ പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ബലാത്സംഗ വിവരം കുട്ടി പറയുകയായിരുന്നു.

സംഭവത്തെ കുറിച്ച് തങ്ങള്‍ അന്വേഷണം തുടങ്ങിയെന്നാണ് ഡോര്‍സെറ്റ് പൊലീസ് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 11കാരന്‍ സംഭവത്തില്‍ അറസ്റ്റിലായെന്നും പ്രത്യേകം പരിശീലനം ലഭിച്ച ഓഫീസര്‍മാരുടെ സഹായം അന്വേഷണത്തിനുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വൂള്‍ ഗ്രാമം ഞെട്ടിത്തരിച്ചിരിക്കുകയാണ്.



from East Coast Daily | https://ift.tt/2kx6HtX

Post Top Ad

Your Ad Spot