ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന ചെറിയാന്‍ ബി.ജെ.പി സ്ഥാനാര്‍ഥി സജി ചെറിയാന് ജയാശംസ നേര്‍ന്നുവെന്ന് വാര്‍ത്ത ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ തെറ്റായ വാര്‍ത്ത നല്‍കിയിരുന്നു. തന്റെ ഭർത്താവ് സജി ചെറിയാൻ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ശ്രീധരൻ പിള്ള സാർ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ക്രിസ്റ്റീന പറഞ്ഞു എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.
ബി.ജെ.പിയുടെ മാധ്യമ വിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ അയച്ചുതന്ന വാര്‍ത്ത ഡെസ്കില്‍ ഉണ്ടായിരുന്നവര്‍ അതേപടി നല്‍കുകയായിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ വെബ്‌സൈറ്റില്‍ നിന്നും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്തിട്ടുണ്ട്. ഡെയിലി ഹണ്ട് അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വാര്‍ത്ത നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെറ്റായ വാര്‍ത്ത മൂലം ക്രിസ്റ്റീന ചെറിയാനും സി.പി.എമ്മിനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഉണ്ടായ മനോവിഷമത്തിലും ബുദ്ധിമുട്ടിലും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
എന്ന്
എഡിറ്റര്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സജി ചെറിയാന് വോട്ട് അഭ്യര്‍ഥിച്ച് ചെങ്ങന്നൂരിലെ കടകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പം നിന്ന് ചിത്രമെടുത്ത ശേഷം തെറ്റായ പ്രചരണം നല്‍കുകയായിരുന്നുവെന്ന് സജി ചെറിയാന്റെ ഭാര്യ പറഞ്ഞു. പ്രതിപക്ഷ ബഹുമാനം കൊണ്ടാണ് അഭിവാദ്യം ചെയ്തത്. നേരത്തെ സജി ചെറിയാന്‍ മത്സരിച്ചപ്പോഴും ഇത്തരത്തില്‍ കുപ്രചരണം ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു.
ക്രിസ്റ്റീന ചെറിയാന്റെ വാക്കുകളിലൂടെ…
from East Coast Daily | https://ift.tt/2LwED6C
via IFTTT