Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

മേകുനു വീശിയടിച്ചു : കാണാതായവരില്‍ മലയാളിയും

മസ്‌കറ്റ് : ഒമാനില്‍ മേകുനു കൊടുങ്കാറ്റ് വീശിയടിച്ചു. നിരവധി പേരെ കാണാതായി. കാണാതായവരില്‍ മലയാളിയും ഉള്‍പ്പെടുന്നു.. തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനെയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായത്. റസ്യൂത്തിലെ സിമന്റ് കമ്പനിക്ക് സമീപത്തെ വാദിയിലാണ് മധുവിനെ കാണാതായത്. ഒരു ബിഹാര്‍ സ്വദേശിയെയും കാണാതായിട്ടുണ്ട്.

പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല, സദാ, തുറൈത്ത്, മിര്‍ബാത്ത് എന്നിവിടങ്ങളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലുമായി എണ്‍പതിനായിരത്തിലേറെ മലയാളികള്‍ ഉള്ളതായാണു കണക്ക്. എല്ലാവരും സുരക്ഷിതരാണെന്നു നേരത്തെ മലയാളി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.



from East Coast Daily | https://ift.tt/2L0FTxp

Post Top Ad

Your Ad Spot