ഇ വാർത്ത | evartha
ഒരു ദിവസം പോസ് ചെയ്യുന്നത് നൂറ് മുതല്‍ ഇരുന്നൂറ് സെല്‍ഫികള്‍ക്ക്; അജിത്തിനെ പോലെ മറ്റാര്‍ക്കും ഇത്ര ക്ഷമയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് തമന്‍
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ചിത്രം നീക്കം ചെയ്ത ഗായകന്‍ യേശുദാസ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പ്രകാശ് രാജ് തല്ലിപ്പൊട്ടിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരോട് മാന്യമായി പെരുമാറുന്നവരാണ് ഒട്ടുമിക്ക തമിഴ് താരങ്ങളും. അതില്‍ മുന്‍പന്തിയിലാണ് തല അജിത്.
ആരാധകരോട് തല അജിതിന്റെ ഹൃദയ സ്പര്‍ശിയായ പെരുമാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് സംഗീത സംവിധായകന്‍ എസ് തമന്‍. ഫെയ്‌സ്ബുക്കില്‍ എസ് തമന്‍ പങ്കുവെച്ച കുറിപ്പിലാണ് അജിത്തിന്റെ ക്ഷമയേയും സ്‌നേഹത്തെയും കുറിച്ച് പറയുന്നത്. ഒരു ദിവസം അജിത് പോസ് ചെയ്യുന്നത് ഏതാണ്ട് 100 മുതല്‍ 200 ആരാധകര്‍ക്കൊപ്പമാണെന്ന് തമന്‍ പറയുന്നു.
അജിത് നായകനായെത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു താരം. വിശ്വാസത്തിനായി സംഗീതം ഒരുക്കുന്ന തമനും അജിതിനൊപ്പമായിരുന്നു യാത്ര.
ആ വിമാനത്തിന്റെ യാത്രക്കാര്‍ മുതല്‍ ക്യാപ്റ്റന്‍ വരെ 100 മുതല്‍ 200 സെല്‍ഫികളാണ് ആ ചെറിയ യാത്രയ്ക്കിടയില്‍ അജിത് നല്‍കിയതെന്ന് എസ് തമന്‍ പറയുന്നു. മറ്റാരും ഇത്രമാത്രം ക്ഷമയോടും സഹിഷ്ണുതയോടും കൂടെ പെരുമാറുമെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിലുള്ള നന്മയും വിനയവുമാണ് ഇത് കാണിക്കുന്നതെന്നും തമന്‍ പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JbTftI