ഇ വാർത്ത | evartha
തെരുവുനായയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടാൽ സർക്കാരിന് ഉത്തരവാദിത്വമില്ല; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി
തെരുവുനായയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിലേക്ക്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ നഗരവികസന വകുപ്പുമന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് പ്രസ്താവന നടത്തിയത്. ഒരു മൃഗം എവിടെയെങ്കിലും കയറി ആരെയെങ്കിലും കടിച്ചാല്‍ അതിന് സര്‍ക്കാരും ഭരണസംവിധാനവും എങ്ങനെ ഉത്തരവാദികളാകും എന്നായിരുന്നു സുരേഷിന്റെ പ്രസ്താവന.
കഴിഞ്ഞ നവംബര്‍ മുതല്‍ പതിന്നാലുകുട്ടികളാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു സുരേഷിന്റെ പ്രതികരണം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2saOy9B
