Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ഇ വാർത്ത | evartha
അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ നിന്നു മുന്നോട്ടു നീങ്ങി. കേരളതീരത്ത് കാലവര്‍ഷം എത്താന്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ. ശക്തമായ കാറ്റും അനുഭവപ്പെടും.

അതേസമയം, തീരപ്രദേശത്ത് കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 12 അടി വരെ ഉയരത്തിൽ കൂറ്റ ന്‍തിരകളുണ്ടാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2krITYv

Post Top Ad

Your Ad Spot