Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

ഫിദല്‍ കാസ്‌ട്രോ ആയി മമ്മൂട്ടി..?

ഇ വാർത്ത | evartha
ഫിദല്‍ കാസ്‌ട്രോ ആയി മമ്മൂട്ടി..?

സൂര്യമാനസം, വിധേയന്‍, പാലേരിമാണിക്യം, രാജമാണിക്യം, ഗ്രേറ്റ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയത്തിനൊപ്പം തന്നെ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയും കൊണ്ട് മലയാളികളെ മമ്മൂട്ടി അമ്പരപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത മേക്കോവറുകള്‍ നടത്തുന്നതില്‍ യുവതാരങ്ങളടക്കം മമ്മൂട്ടിയെ അനുകരിക്കാറുമുണ്ട്. ആ നിരയിലേക്കാണ് ഫിദല്‍ കാസ്‌ട്രോയുടെ ഗെറ്റപ്പുമായി മമ്മൂട്ടിയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മമ്മൂട്ടി യോദ്ധാവിന്റെ വേഷമണിയുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിലെ സ്‌ത്രൈണവേഷത്തിലുള്ള മമ്മൂക്കയുടെ പോസ്റ്റര്‍ സ്വീകാര്യത നേടിയതിന് പിന്നാലെയാണ് താരത്തിന്റേതായി പുതിയ പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇതൊരു സിനിമാ പോസ്റ്റര്‍ അല്ലെന്നതാണ് വസ്തുത. ഒറിജിലിനെ വെല്ലുന്ന ഫാന്‍മേഡ് പോസ്റ്ററുകള്‍ ഒരുക്കിയിട്ടുളള സാനി യാസ് ആണ് പുതിയ പോസ്റ്ററിന്റെ ശില്‍പ്പി. ഫിദല്‍ സുപ്രീം എന്നാണ് സാനി തന്റെ സാങ്കല്‍പിക സിനിമയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

കടുംപച്ച നിറത്തിലുളള യൂണിഫോമും ചെന്താരകം പതിച്ചിട്ടുള്ള തൊപ്പിയുമായി യുവാവും മധ്യവയസ്‌ക്കനുമായിട്ടുള്ള രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അതേ സമയം ഈ വര്‍ഷത്തെ നാലാമത്തെ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ഉടന്‍ തീയറ്ററുകളിലെത്തും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2seN4ul

Post Top Ad

Your Ad Spot