Breaking

Post Top Ad

Your Ad Spot

Sunday, 27 May 2018

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 11 മരണം: നിരവധി പേര്‍ക്ക് പരിക്ക്

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിൽ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് എന്ന ജില്ലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഹൈദരാബാദിൽ നിന്നും കരിനഗറിലേക്ക് വരികയായിരുന്നു തെലുങ്കാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് ട്രിക്കിലിടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് എതിർ ദിശയിൽ വരികയായിരുന്ന കാറിലും കണ്ടെയ്‌നറിലും ഇടിക്കുകയായിരുന്നു. തന്റെ മണ്ഡലമായ ഗജ്‌വാളിൽ നടന്ന അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു കടുത്ത ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്‌ദ ചികിത്സ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.



from East Coast Daily | https://ift.tt/2LyjokA

Post Top Ad

Your Ad Spot